Creations

ഗാരോ കുന്നുകളുടെ താഴ്‌വരകളായ നക്‌സല്‍ബാരി, ജയ്പാല്‍ ഗുരി, ഷിലി ഗുരി എന്നിവിടങ്ങളിലെ കര്‍ഷകര്‍ നടത്തിയ ഐതിഹാസിക കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അതീവ ഹൃദ്യമായ ബംഗാളി നോവല്‍.

ഇന്ത്യാപാക് വിഭജനത്തിന്റെ മുറിവുകള്‍ ഹൃദയത്തിലേറ്റുവാങ്ങേണ്ടിവന്ന ഒരു നാടിന്റെ വിക്ഷുബ്ധതകള്‍ ചടുലമായി ആവിഷ്‌കരിക്കുന്ന നോവല്‍. സാവിത്രി റോയിയുടെ അനശ്വര രചന.

കവയിത്രിയും ശില്പിയുമായ റാഖി എന്ന യുവതിയുടെ ആത്മവികാസത്തിന്റെ കഥ പറയുന്ന ഈ ബംഗാളി നോവല്‍ സാവിത്രി റോയിയുടെ ഏറ്റവും മികച്ച നോവലെന്നാണ് ബംഗാളിവായനക്കാര്‍ വിലയിരുത്തുന്നത്.

 

കല്‍ക്കത്തയും ബംഗാളി ഗ്രാമീണ ജീവിതവും സമന്വയിക്കുന്ന അപൂര്‍വ കലാശില്പം. മനോരഞ്ജന്‍ ഹാജ്‌റയുടെ മനോഹര നോവല്‍.

ബംഗാളി ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ ആവാഹിക്കുന്ന അതീവഹൃദ്യമായ നോവല്‍. ബംഗാളി സാഹിത്യത്തിലെ മുതിര്‍ന്ന എഴുത്തുകാരിലൊരാളായ ഗജേന്ദ്രകുമാര്‍ മിത്ര അന്‍പതോളം നോവലുകള്‍ എഴുതിയിട്ടുണ്ട്.

1962ല്‍ ഏറ്റവും മികച്ച നോവലിനുള്ള രബീന്ദ്രപുരസ്‌കാരം നേടിയ ബംഗാളി കൃതി.

നാരായണന്‍ ഗംഗോപാധ്യായയുടെ പ്രശസ്ത ബംഗാളി നോവല്‍.

 

ബംഗാളിസാഹിത്യത്തിലെ കുലപതിയായ നാരായണ്‍ ഗംഗോപാധ്യായയുടെ ഹൃദയഹാരിയായ നോവല്‍.

പിതാവായ സമ്രാട്ട്‌ ഷാജഹാനോടൊന്നിച്ച്‌ പതിനെട്ടു വര്‍ഷക്കാലം ആഗ്രാകോട്ടയില്‍ ബന്‌ധനസ്ഥയായി കഴിയേണ്ടി വന്ന രാജകുമാരി ജഹനാര പേര്‍ഷ്യന്‍ ഭാഷയില്‍ രചിച്ച ആത്‌മകഥയുടെ സ്വതന്ത്ര വിവര്‍ത്തനം. ഇതിന്റെ കൈയ്യെഴുത്തു പ്രതി ജാസ്‌മിന്‍ കൊട്ടാരത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതാണ്‌. ദ്രവിച്ചും കുത്തഴിഞ്ഞും കിടന്ന ഈ താളുകള്‍ ഒന്നിച്ചു ചേര്‍ത്ത്‌ ഫ്രഞ്ച്‌ വനിതയായ ആന്ദ്രിയ ബുട്ടെന്‍സനാണ്‌ ആദ്യമായി പ്രസിദ്‌ധീകരിച്ചത്‌. സഹോദരന്മാരുടെ വധം, പിതാവിന്റെ കാരഗൃഹവാസം, മുഗള്‍ ഭരണത്തിന്റെ വിനാശം എന്നിവയ്‌ക്കെല്ലാം ദൃക്‌സാക്ഷിയായിരുന്നു നിസ്സഹായയായ ജഹനാര.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>